കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും
ഇരിങ്ങാലക്കുട :കേന്ദ്ര ഗവൺമെന്റിന്റെ കർഷകദ്രോഹ നയങ്ങളും – രാസവള വില വർദ്ധനവും നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ധർണ്ണ . ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കർഷക സംഘം തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. പി.ആർ. ബാലൻ, എം.നിഷാദ്,കെ.എം സജീവൻ, ചന്ദ്രിക സുധാകരൻ, കെ.കെ.ഷൈജു, എം. അനിൽകുമാർ, പി.വി.രാജേഷ്, എം.എ. അനിലൻ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി. കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ ട്രഷറർ കെ.ജെ.ജോൺസൺ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് കെ.വി.ജിനരാജ് ദാസൻ നന്ദിയും പറഞ്ഞു.



