PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുട മേഖലയിൽ പരിസ്ഥിതി ദിനം ആചരിച്ചു

വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ പരിസ്ഥിതി ദിനാചരണം; ” ദേവാരണ്യം ” പദ്ധതിയുമായി കൂടൽമാണിക്യം ദേവസ്വം; ക്രൈസ്റ്റ് ക്യാംപസിലെ ജൈവവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ” ഹെർബ്സ് ” പ്രകാശനം ചെയ്തു

 

ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ പരിസ്ഥിതി ദിനാചരണം . സംസ്ഥാനത്തെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ പരിസരങ്ങൾ ഹരിതാഭമാക്കാൻ ആരംഭിക്കുന്ന ” ദേവാരണ്യം ” പദ്ധതിയുടെ ഉദ്ഘാടനം കൂടൽ മാണിക്യം ദേവസ്വം വക കീഴേടമായ അയ്യങ്കാവ് ശ്രീ ഭഗവതി ക്ഷേത്രം വഹകളിൽ തൈ നട്ടു കൊണ്ട് നഗരസഭ ചെയർമാൻ എം പി ജാക്സൻ നിർവഹിച്ചു. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു . അഞ്ച് ദേവസ്വങ്ങളുടെ കീഴിലുള്ള 3087 ക്ഷേത്രങ്ങളിൽ ഒരു വർഷം കൊണ്ട് ഒരു ലക്ഷം തൈകൾ വച്ച് പിടിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ജവഹർ ബാല വിഹാർ സംസ്ഥാന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം ഹോളിക്രോസ് സ്‌കൂളിൽ നടത്തിയ പരിസ്ഥിതി ദിനാചരണം അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പി ബി സത്യൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ സംഗീത സംവിധായകൻ ജോസഫ് അക്കരക്കാരന് തൈ നൽകി നിർവഹിച്ചു. ബ്ലോക്ക് അംഗം അംബുജ രാജൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജൈവ വൈവിധ്യ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സസ്യശാസ്ത്ര വകുപ്പ് മേധാവികൾ ആയിരുന്ന പ്രൊഫ ടെസ്സി പോൾ, പ്രൊഫ ജോഷി കെ സൈമൺ എന്നിവർ ചേർന്ന് രചിച്ച ” ഹെർബ്സ് ” മത്സ്യ ബന്ധന സമുദ്ര വിജ്ഞാന കേന്ദ്രം അസോ. ഡയറക്ടർ ഡോ സി പി ഷാജി പ്രകാശനം ചെയ്തു . കോളേജ് ക്യാംപസിലെ ജൈവവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം കൂടിയാണ് ഹെർബ്‌സ് . ചടങ്ങിൽ പ്രിൻസിപ്പാൾ ഫാ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

See also  ആന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ വിവിധയിടങ്ങളിൽ വ്യക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിൻ്റെ ഉദ്ഘാടനം നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി സി വർഗ്ഗീസ് നിർവഹിച്ചു . വാർഡ് കൗൺസിലർ മാഗി വിൻസെൻ്റ് അധ്യക്ഷത വഹിച്ചു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top