PUDUKAD-NEWS-PUTHUKAD-NEWS

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ സൗഹൃദ ഷൂട്ടൗട്ട് മത്സരം നടത്തി കത്തീഡ്രൽ കെ.സി.വൈ.എം.

ഇരിങ്ങാലക്കുട : ഫിഫ ലോകകപ്പ് ആവേശത്തിൽ കത്തീഡ്രൽ കെ.സി.വൈ.എം. സംഘടിപ്പിച്ച സൗഹൃദം ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം ശ്രദ്ധേയമായി.

രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ വികാരി റവ. ഫാ. ഡോ. ലാസർ കുറ്റിക്കാടൻ ഗോൾ അടിച്ചുകൊണ്ട് മത്സരം ഉദ്ഘാടനം ചെയ്തു.

തുടർന്ന് റവ. ഫാ. ലിന്റോ കാരേക്കാടൻ, റവ. ഫാ. ക്രിസ്റ്റോൺ കൈനാടത്തുപറമ്പിൽ, റവ. ഫാ. ജസ്റ്റിൻ കളർപ്പാറ, ആനിമേറ്റർ ജോസ് മാമ്പിള്ളി എന്നിവർ ഷൂട്ടൗട്ടിൽ പങ്കെടുത്ത് മത്സരാർത്ഥികൾക്ക് ആശംസകൾ നേർന്നു.

70ലേറെ കുട്ടികൾ പങ്കെടുക്കുകയും ഗോൾ നേടിയ എല്ലാ കുട്ടികൾക്കും മെഡലുകൾ നൽകി ആദരിക്കുകയും ചെയ്തു.

കെ.സി.വൈ.എം. പ്രസിഡന്റ് പി.ഡി. ഡിജോ സ്വാഗതവും പ്രോഗ്രാം കൺവീനർ ജോസ്ലിൻ ജോസ് നന്ദിയും പറഞ്ഞു.

Spread the love
See also  ഇരിങ്ങാലക്കുട നഗരസഭയിലെ ഒരു കോടിയോളം രൂപയുടെ തട്ടിപ്പ്: കാഷ്യറെ എത്തിച്ച് തെളിവെടുത്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top