ബൈക്ക് അപകടത്തിൽ കരുവന്നൂർ, വല്ലച്ചിറ സ്വദേശികളായ യുവാക്കൾ മരിച്ചു

ബൈക്ക് അപകടത്തിൽ കരുവന്നൂർ, വല്ലച്ചിറ സ്വദേശികളായ യുവാക്കൾ മരിച്ചു

നെടുമ്പാശ്ശേരിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ കരുവന്നൂർ, വല്ലച്ചിറ സ്വദേശികളായ യുവാക്കൾ മരിച്ചു.

​തൃശ്ശൂർ: നെടുമ്പാശ്ശേരി ഫാർമസി കവലയ്ക്ക് സമീപം ദേശീയപാതയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചു. കരുവന്നൂർ പുറത്താട് പുരയാറ്റുപറമ്പിൽ മനോജ് മകൻ ഗോകുൽകൃഷ്ണ (27) , ആറാട്ടുപുഴ വല്ലച്ചിറ വട്ടപ്പറമ്പിൽ ശിവരാമൻ്റെ മകൻ അശ്വിൻ (23) എന്നിവരാണ് മരിച്ചത്.ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ മീഡിയനിൽ ഉണ്ടായിരുന്ന വൈദ്യുത വിളക്കിലിടിച്ച് ബൈക്ക് മറിയുകയായിരുന്നുവെന്ന് പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിന്ദുവാണ് ഗോകുലിൻ്റെ അമ്മ. ഗൗരി കൃഷ്ണ സഹോദരിയാണ്. അജിതയാണ് അശ്വിൻ്റെ അമ്മ. അഞ്ജലി, അനന്തു എന്നിവർ സഹോദരങ്ങളാണ്.

Spread the love
See also  ചാവക്കാട് വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top