PUDUKAD-NEWS-PUTHUKAD-NEWS

സെൻ്റ് ജോസഫ്സ് കോളേജിൽ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ പരിപാടികൾക്ക് തുടക്കമായി

സെൻ്റ് ജോസഫ്സ് കോളേജിൽ ” മാറ്റത്തിൻ്റെ കാറ്റ് ” മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി

ഇരിങ്ങാലക്കുട: കേരള സർക്കാർ ആരംഭിച്ച “ഓപ്പറേഷൻ തൂഫാൻ– ദി നാർക്കോ ഹണ്ട്” മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയും തൃശൂർ റൂറൽ പോലീസും ചേർന്ന് ” മാറ്റത്തിന്റെ കാറ്റ്” എന്ന പേരിൽ ബോധവത്കരണ പരിപാടിക്ക് തുടക്കമായി. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്. ഉദ്ഘാടനം നിർവഹിച്ചു.ക്യാപ്റ്റൻ ലിറ്റി ചാക്കോ, ഡോ. സ്റ്റാലിൻ റാഫേൽ, വീണ സാനി , കോളജ് യൂണിയൻ, എൻ.സി.സി, എൻ.എസ്.എസ്, സ്പോർട്സ് ക്ലബ് അംഗങ്ങൾ, വിദ്യാർത്ഥി വോളണ്ടിയർമാർ എന്നിവരും ചേർന്നാണ് പരിപാടി ഏകോപിപ്പിച്ചത്. രണ്ടായിരത്തോളം വിദ്യാർഥികൾ ചേർന്ന് അവതരിപ്പിച്ച എയ്റോബിക്സ്, തെരുവുനാടകം , ഫ്ലാഷ് മോബ് എന്നീ പരിപാടികളും അരങ്ങേറി

Spread the love
See also  26-06-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top