ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം ഒന്നാംവർഷ വിദ്യാർഥികൾക്കായുള്ള പ്രവേശനോത്സവം ‘വോയേജ്’ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
നഗരസഭ ചെയർമാൻ എം.പി. ജാക്‌സൺ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ഡെലി സിജു യോഹന്നാൻ അധ്യക്ഷത വഹിച്ചു.
പി.ടി.എ. പ്രസിഡന്റ് ഭക്തവത്സലൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.കെ. മുരളി, ഹെഡ്‌മിസ്ട്രസ് വി.വി. വിജി, എൻ.വി.ടി. കെമിസ്ട്രി അധ്യാപിക സനൂജ എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് വിദ്യാർഥികൾക്ക് സ്‌കൂളിലെ വിവിധ വി.എച്ച്.എസ്.ഇ. കോഴ്സുകളെയും ക്ലബുകളെയും പരിചയപ്പെടുത്തി.
അധ്യാപകരായ കെ.എസ്. നിസ, ഡോ. അനീർ ഹുസൈൻ എന്നിവർ കോഴ്സുകളെക്കുറിച്ച് വിശദീകരിച്ചു.
കരിയർ മാസ്റ്റർ എം.വി. സുരേഖ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
എൻ.എസ്.എസ്. വൊളൻ്റിയർ ലീഡർ ശ്രീനന്ദ കെ. രാജു എൻ.എസ്.എസ്. പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.
പ്രിൻസിപ്പൽ എൻ.ആർ. സൂരജ് ശങ്കർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.വി. ബിന്ദു നന്ദിയും പറഞ്ഞു.



