മുനിസിപ്പൽ പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകരുടെ മാർച്ച്
ഇരിങ്ങാലക്കുട : മുനിസിപ്പൽ പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് . നഗരസഭ മന്ദിരത്തിലേക്ക് നടത്തിയ മാർച്ച് യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് കെ എം ലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സുഖിൻ പടിയൂർ അധ്യക്ഷത വഹിച്ചു. യുവമോർച്ച സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ ഹരിപ്രസാദ്, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ആശിഷ് , ജിനു ഗിരിജൻ, ജില്ലാ സെക്രട്ടറി ശ്രീരാജ് എം എസ്, മണ്ഡലം ജനറൽ സെക്രട്ടറി അമീഷ്, ബിജെപി ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, അജീഷ് പൈക്കാട്ട്, ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ബിജെപി ഏരിയ പ്രസിഡൻ്റുമാരായ സൂരജ്, ലിഷോൺ കാട്ട്ള , യുവമോർച്ച ആളൂർ മണ്ഡലം പ്രസിഡണ്ട് വിശ്വജിത്ത്, ജനറൽ സെക്രട്ടറി അശ്വന്ത് തുടങ്ങിയവർ പങ്കെടുത്തു.കുട്ടികളുടെ പാർക്ക് ശവപ്പറമ്പാക്കി മാറ്റിയ മുനിസിപ്പാലിറ്റിക്കെതിരെ പാർക്കിൽ റീത്ത് വച്ച് പ്രതിഷേധിച്ചു



