PUDUKAD-NEWS-PUTHUKAD-NEWS

ക്രൈസ്റ്റ് കോളെജിൽ “ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും” ചർച്ച ചെയ്ത് ചരിത്രവിഭാഗത്തിൻ്റെ സെമിനാർ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “ഫ്രം ലോക്കൽ ടു ഗ്ലോബൽ: ദ പൊളിറ്റിക്സ് ആൻഡ് ഹിസ്റ്ററി ഓഫ് ഫുട്ബോൾ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ഫുട്ബോൾ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക ഇനമായ ഫുട്ബോൾ ഒരു കായിക വിഭാഗം എന്നതിലുപരി വ്യക്തിത്വം, രാഷ്ട്രീയം, സംസ്കാരം, പ്രതിരോധം, സാമൂഹിക പരിവർത്തനം എന്നിവയെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന് സെമിനാറിൽ ചർച്ച ചെയ്തു.

പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

സ്പോർട്സ് സൈക്കോളജിസ്റ്റും ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിന്റെ മുൻ വകുപ്പ് മേധാവിയുമായ പ്രൊഫ. ഡോ. സോണി ജോൺ സെമിനാർ ഉദ്ഘാടനം ചെയ്തു.

ഫുട്ബോളിൻ്റെ അന്താരാഷ്ട്ര സംസ്കാരം, രാഷ്ട്രീയം, അർജന്റീനയുടെ ഫുട്ബോൾ ചരിത്രം, സാംസ്‌കാരിക വ്യത്യാസങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

തുടർന്ന് ‘മലബാറും ഫുട്ബോളും: പാരസ്പര്യത്തിന്റെ സാമൂഹിക ഇടപെടൽ’ എന്ന വിഷയത്തിൽ എൻ.എസ്.എസ്. കോളെജ് ചരിത്രവിഭാഗം അസി. പ്രൊഫ. ഡോ. കെ.വി. രാഗേഷ് മുഖ്യപ്രഭാഷണം നടത്തി.

മലബാറിലെ ഫുട്ബോളിന്റെ സാമൂഹിക ചരിത്രം, പ്രാദേശിക ക്ലബ്ബുകളുടെ വളർച്ച, ജനകീയ സംസ്കാരവും രാഷ്ട്രീയവും ഫുട്ബോളുമായി പുലർത്തിയ ബന്ധം എന്നിവ അദ്ദേഹം വിശദമായി അവതരിപ്പിച്ചു.

ചരിത്രവിഭാഗം മേധാവി എസ്.ആർ. ജിൻസി സ്വാഗതം ആശംസിച്ചു.

Spread the love
See also  ചേർപ്പ് സി.എൻ.എൻ ഗേൾസ് ഹൈസ്കൂളിൽ 2026- 27 വർഷത്തെ വാർഷിക പൊതുയോഗവും, വിജയോത്സവവും സംഘടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top