PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുടയിൽ മെഗാ ജോബ് ഫെസ്റ്റ്

ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ഇന്ന്ഇരിങ്ങാലക്കുടയിൽ മെഗാ ജോബ് ഫെസ്‌റ്റ്

 

ഇരിങ്ങാലക്കുട : തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 31 ന് ടൗൺ ഹാളിൽ മെഗാ ജോബ് ഫെസ്റ്റ് നടത്തുന്നു. പതിനൊന്ന് കമ്പനികളിലെ 500 ഓളം ഒഴിവുകളിലേക്കുള്ള ഉദ്യോഗാർത്ഥികളെ ജോബ് ഫെസ്റ്റിലൂടെ തിരഞ്ഞെടുക്കുമെന്ന് ബ്ലോക്ക് സെക്രട്ടറി അഖിൽ ലക്ഷ്മണൻ , ജില്ലാ കമ്മിറ്റി അംഗം നവ്യ കൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മുതൽ ടൗൺ ഹാളിൽ പുസ്‌തകോൽസവം, വൈകീട്ട് 4 ന് അകം കേരളം പുറം കേരളം മൈഗ്രേഷൻ്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സംവാദം എന്നിവയാണ് മറ്റ് പരിപാടികൾ. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി ഡി ദീപക്ക്, ജോയിൻ്റ് സെക്രട്ടറി വിഷ്ണു പ്രഭാകരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

Spread the love
See also  തൃശൂർ ജില്ലയിൽ അതിശക്തമായ മഴയും, ശക്തമായ കാറ്റും കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top