PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് പ്രതിസന്ധി; സത്യാഗ്രഹ സമരവുമായി സിപിഎം

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് പ്രതിസന്ധി; സത്യാഗ്രഹ സമരവുമായി സിപിഎം; നിക്ഷേപകരെ പരിഹസിക്കുന്ന നിലപാടാണ് ബാങ്ക് ഭരണ സമിതി മുൻ ചെയർമാനും നഗരസഭ ചെയർമാനുമായ എം പി ജാക്സൻ സ്വീകരിക്കുന്നതെന്ന് മുൻമന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : ആയിരക്കണക്കിന് വരുന്ന നിക്ഷേപകരെ പെരുവഴിയിലാക്കിയ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് പ്രതിസന്ധി വിഷയത്തിൽ എകദിന സത്യാഗ്രഹ സമരവുമായി സിപിഎം . ബാങ്കിനെ സംരക്ഷിക്കുക, നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കുക, ബാങ്കിനെ തകർത്ത മുനിസിപ്പൽ ചെയർമാൻ രാജി വയ്ക്കുക, കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആരംഭിക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായിട്ട് നടത്തിയ സമരം മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നീണ്ട 36 വർഷക്കാലം ബാങ്ക് ഭരണസമിതി ചെയർമാൻ കയ്യാളുകയും ഇപ്പോൾ നഗരസഭ ചെയർമാൻ സ്ഥാനം വഹിക്കുകയും ചെയ്യുന്ന എം പി ജാക്സൻ സ്വന്തം പ്രവ്യത്തികളെ നീതികരിച്ച് കൊണ്ട് ഒരു ഉളുപ്പമില്ലാതെ സംസാരിക്കുകയും നിക്ഷേപകരെ പരിഹസിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുൻ മന്ത്രി കുറ്റപ്പെടുത്തി. ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ നടന്ന യോഗത്തിൽ ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും,സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗവുമായ ആർ.എൽ.ശ്രീലാൽ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്,അഡ്വ.കെ.ആർ.വിജയ,ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പിള്ളി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.ജി.ശങ്കരനാരായണൻ,

വത്സല ബാബു,വിവിധ സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ അഡ്വ.കെ.എ.മനോഹരൻ,പി.ഗോപിനാഥൻ,വി.എൻ.ഉണ്ണികൃഷ്ണൻ,

കെ.യു.സർഗ്ഗൻ,പി.എൻ.ലക്ഷ്മണൻ,ജോമോൻ കോക്കാട്ട്,പഞ്ചായത്ത് പ്രസിഡണ്ടുമാരായ സരള വിക്രമൻ,ശ്രീജ ഉണ്ണികൃഷ്ണൻ,

കെ.കെ.ശിവൻകുട്ടി,

പി.എസ്.മനു ,ഡോ.കെ.പി.ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.

Spread the love
See also  Fair Go Casino Australia live casino: interact with real dealers for an immersive experience

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top