സാന്ത്വന പരിചരണത്തിന് കരുത്തായി പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി; 13-ാം വാർഷിക പൊതുയോഗം നടന്നു

സാന്ത്വന പരിചരണത്തിന് കരുത്തായി പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി; 13-ാം വാർഷിക പൊതുയോഗം നടന്നു

ഇരിങ്ങാലക്കുട : സാന്ത്വന പരിചരണ രംഗത്ത് വർഷങ്ങളായി സേവനം അനുഷ്ഠിച്ചുവരുന്ന പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ 13-ാം വാർഷിക പൊതുയോഗം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്നു.

വൈസ് പ്രസിഡന്റ് പി.എ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

തൃശൂർ ജില്ലാ പാലിയേറ്റീവ് സബ് കമ്മിറ്റി കൺവീനർ എം. ബാലാജി പൊതുയോഗം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഒ.എൻ. അജിത്കുമാർ സ്വാഗതം പറഞ്ഞു.

സെക്രട്ടറി ടി.എൽ. ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു.

കെ.സി. പ്രേമരാജൻ ചർച്ച ക്രോഡീകരിക്കുകയും സൊസൈറ്റിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

രക്ഷാധികാരി വി.എ. മനോജ്കുമാർ ആശംസകൾ നേർന്നു,

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ശങ്കരനാരായണൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു, കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി എന്നിവർ ചടങ്ങിൽ സന്നിഹതരായിരുന്നു.

സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും സമൂഹത്തിലെ അശരണർക്കും രോഗികൾക്കും ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനുമുള്ള വിവിധ പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു.

കെ.സി. പ്രേമരാജൻ (പ്രസിഡൻ്റ്), ടി.എൽ. ജോർജ്ജ് (സെക്രട്ടറി), ജോസ് ജെ. ചിറ്റിലപ്പിള്ളി (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Spread the love
See also  ക്രൈസ്റ്റ് കോളെജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top