ഇരിങ്ങാലക്കുട : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും ഇരിങ്ങാലക്കുട നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം 1ന് (ആഗസ്റ്റ് 17) കർഷകദിനമായി ആചരിക്കും.
രാവിലെ 10 മണിക്ക് മാപ്രാണം പി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ നടക്കുന്ന കർഷക ദിനാഘോഷ പരിപാടി അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ നഗരസഭാ പരിധിയിലെ മികച്ച കർഷകരെയും കൈപ്പള്ളിത്തറ കക്കാട് കോൾ പാടശേഖര സമിതിയെയും ആദരിക്കും.
കുട്ടാടൻ കർഷകസമിതി, കൊരുമ്പിശ്ശേരി, ഇരിങ്ങാലക്കുട പ്രൈമറി ഹെൽത്ത് സെൻ്റർ, പൊറത്തിശ്ശേരി തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മ വാർഡ് 8-9 എന്നിവർക്ക് പ്രത്യേക ആദരവും നൽകും.
തുടർന്ന് ഉച്ചയ്ക്ക് 1.30 മുതൽ കർഷകർക്കായി വിവിധ മത്സരങ്ങൾ, കർഷകരുടെ വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറും.
കർഷക ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിൽ യു.പി., ഹൈസ്കൂൾ വിദ്യാർഥികൾക്കും കർഷകർക്കു മായി കർഷക ക്വിസ് മത്സരം, ചിത്രരചനാ മത്സരം, ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിക്കും.



