ദേശീയ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ്  ആഗസ്റ്റ് 21 മുതൽ ഇരിങ്ങാലക്കുടയിൽ

ദേശീയ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് ആഗസ്റ്റ് 21 മുതൽ ഇരിങ്ങാലക്കുടയിൽ

സി ഐ എസ് സി ഇ ദേശീയ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് ആഗസ്റ്റ് 21 മുതൽ 31 വരെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : സി ഐ എസ് സി ഇ ദേശീയ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്‌കൂളിൽ ആഗസ്റ്റ് 21 മുതൽ 31 വരെ നടക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം കായികതാരങ്ങൾ പങ്കെടുക്കുമെന്ന് സ്കൂൾ മാനേജർ ഫാ ഇമ്മാനുവേൽ വട്ടക്കുന്നേൽ, പ്രിൻസിപ്പൽ ഫാ ജിതിൻ മൈക്കിൾ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു . ആൺകുട്ടികളുടെ വിഭാഗത്തിൽ നടക്കുന്ന മൽസരങ്ങൾ ആഗസ്റ്റ് 21 ന് കായിക വകുപ്പ് മന്ത്രി അഡ്വ ഒ ജെ ജനീഷും പെൺകുട്ടികളുടെ വിഭാഗത്തിൽ നടക്കുന്ന മൽസരങ്ങൾ ആഗസ്റ്റ് 29 ന് പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസിയും ഉദ്ഘാടനം ചെയ്യും. അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ , ആർഡിഒ ഷിബു പോൾ എന്നിവർ സമാപന ചടങ്ങുകളിൽ മുഖ്യാതിഥികളാകും. ഫാ ഷിനോ കളപ്പുരയ്ക്കൽ, പിടിഎ പ്രസിഡണ്ട് ശാരിക ശിവപ്രസാദ്, ബിന്ദു ബാബു, സോമു ബാനർജി, ജിതിൻരാജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Spread the love
See also  എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിൻ്റെ വാർഷികവും ശുരുദേവ ജയന്തി ആഘോഷവും ആഗസ്റ്റ് 22, 26, 27, 28 തീയതികളിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top