loader image

ദേശീയ സെമിനാർ സമാപിച്ചു ; പ്രധാന ആകർഷണമായിതോൽപ്പാവക്കൂത്ത്

ഇരിങ്ങാലക്കുട: ഭാരതീയ ജ്ഞാന സമ്പ്രദായങ്ങളും സാംസ്‌കാരിക പൈതൃകവും ആധുനിക പഠനവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ അവസാന ദിവസം കലാ പരമ്പരയ്ക്കും ശാസ്ത്രീയ സംവാദങ്ങൾക്കും സാക്ഷ്യം വഹിച്ചു.

അവസാന ദിവസത്തെ പ്രധാന ആകർഷണമായി തോൽപ്പാവകൂത്ത് കലാപ്രകടനവും അരങ്ങേറി.

പാലക്കാട് കൂനത്തറയിലെ തോൽപ്പാവകൂത്ത് സംഘം അവതരിപ്പിച്ച കലാപ്രകടനത്തിന് പ്രശസ്ത കലാകാരൻ വിപിൻ വിശ്വനാഥ പുലവർ നേതൃത്വം നൽകി.

കേരളത്തിന്റെ അപൂർവമായ അനുഷ്ഠാനകലകളിലൊന്നായ തോൽപ്പാവക്കൂത്തിന്റെ സാമൂഹിക – ആത്മീയ പ്രാധാന്യം പ്രേക്ഷകർക്ക് നേരിൽ അനുഭവിക്കാൻ ഈ അവതരണം അവസരമൊരുക്കി.

നാടൻ കലാരൂപങ്ങളെ പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ സംവദിക്കപ്പെട്ടു. ഹർഷാരവങ്ങളോടെയാണ്
സദസ്സ് തോൽപ്പാവക്കൂത്തിനെ സ്വീകരിച്ചത്.

തുടർന്ന് നടന്ന അക്കാദമിക് സെഷനുകളിൽ പ്രൊഫ. എസ്. അച്യുത് ശങ്കർ (മുൻ ഡയറക്ടർ, സി-ഡിറ്റ്, ബയോ ഇൻഫർമാറ്റിക്സ്, കേരള സർവകലാശാല) “നവീന രാഗതാള പദ്ധതിയിലെ പാരമ്പര്യങ്ങൾ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ ശാസ്ത്രീയ അടിത്തറയും അതിന്റെ നവീകരണ സാധ്യതകളും അദ്ദേഹം വിശദീകരിച്ചു.

തുടർന്ന് റിസർച്ച് ഹാളിൽ ഐ.ഐ.ടി. ഖരഗ്പൂരിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനുരാധ ചൗധരി “ഇന്ത്യൻ മനഃശാസ്ത്രം: സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

See also  എട്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തിനിർഭരമായ സമാപനം

ഭാരതീയ മനഃശാസ്ത്ര ചിന്തകൾ ആധുനിക അക്കാദമിക് പഠനങ്ങളുമായി സംവദിക്കേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി.

സമാപന സമ്മേളനത്തിൽ കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ നോളേജ് സിസ്റ്റംസ് ഡിവിഷൻ കോർഡിനേറ്റർ ഡോ. അനുരാധ ചൗധരി, കേരള സർക്കാറിന്റെ നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് സെക്രട്ടറി പി.വി. ലൗലിൻ എന്നിവർ മുഖ്യാതിഥികളായി.

സെമിനാർ കോർഡിനേറ്റർ ഡോ. വി.എസ്. സുജിത സെമിനാർ അവലോകനം നടത്തി.

സുവോളജി വിഭാഗം അധ്യക്ഷ ഡോ. ജി. വിദ്യ നന്ദി പറഞ്ഞു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close