"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ എൽഡിഎഫ് നിലനിറുത്തി

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ എൽഡിഎഫ് നിലനിറുത്തി ; വിജയം 1247 വോട്ടുകളുടെ ഭൂരിപക്ഷത്തിന്

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ എൽഡിഎഫ് നിലനിറുത്തി. എൽഡിഎഫ് സ്ഥാനാർഥി വി സി രമേഷ് 1247 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിംഗ് ഓഫീസും ജില്ലാ പട്ടികജാതി വികസന ഓഫീസറുമായ കെ സന്ധ്യ പ്രഖ്യാപിച്ചു. എൽഡിഎഫിന് 2884 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി ഇ എൻ ശ്രീനാഥിന് 924 ഉം എൻഡിഎ സ്ഥാനാർഥി ബിജോയ് കളരിക്കലിന് 1637 വോട്ടുകളുമാണ് ലഭിച്ചത്. എടതിരിഞ്ഞി ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗം ബാബു ചിങ്ങാരത്തിൻ്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പടിയൂർ പഞ്ചായത്തിലെ 1, 2, 3, 4, 13, 14, 15 വാർഡുകൾ ചേർന്നതാണ് എടതിരിഞ്ഞി ഡിവിഷൻ. എട്ട് ബൂത്തുകളിൽ എഴ് ബൂത്തുകളിലും എൽഡിഎഫ് ലീഡ് നേടി. സിപിഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പടിയൂർ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ് വി ആർ രമേശ്. പതിനാല് അംഗ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ ഇതോടെ എൽഡിഎഫിന് 12 അംഗങ്ങളായി. യുഡിഎഫിന് രണ്ട് അംഗങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് ഫലം നാല് മാസം മാത്രം പിന്നിട്ട സംസ്ഥാന ഭരണത്തിന് എതിരായ ജനവികാരത്തിൻ്റെ പ്രതിഫലനം കൂടിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി മണി , വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വൽസല ബാബു എന്നിവർ പ്രതികരിച്ചു

Get more updates from Pudukad News on Google