"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

എംജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; ആറ് വർഷത്തിന് ശേഷം യു.സി കോളജ് പിടിച്ചെടുത്ത് എസ്എഫ്ഐ | MG University Union Election 2026

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: എംജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് മുന്നേറ്റം (MG University Union Election 2026). ആറ് വർഷത്തിന് ശേഷം ആലുവ യു.സി കോളജ് കെഎസ്‌യുവിൽ നിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു. കോട്ടയം സി.എം.എസ് കോളജും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും എസ്എഫ്ഐ തിരിച്ചുപിടിച്ചു.

ഭാരത് മാതാ ലോ കോളജിൽ ഇത്തവണയും എസ്എഫ്ഐ ആധിപത്യം നിലനിർത്തി. എറണാകുളം മഹാരാജാസ് കോളജിൽ മുഴുവൻ സീറ്റുകളും എസ്എഫ്ഐ നേടി. അടിമാലി കാർമൽഗിരി കോളജ്, ജയ്ഭാരത് കോളജ് പെരുമ്പാവൂർ, തൊടുപുഴ മുട്ടം ഐ.എച്ച്.ആർ.ഡി കോളജ് എന്നിവിടങ്ങളിലും എസ്എഫ്ഐ വിജയിച്ചു.

അതേസമയം, കോതമംഗലം എം.എ കോളജിലും കാലടി ശ്രീശങ്കര കോളജിലും ഏഴ് വർഷത്തിന് ശേഷം കെഎസ്‌യു വിജയം നേടി. തേവര സേക്രഡ് ഹാർട്ട് കോളജ്, ആലുവ അൽ അമീൻ കോളജ്, മൂവാറ്റുപുഴ നിർമല കോളജ് എന്നിവിടങ്ങളിൽ കെഎസ്‌യു മുഴുവൻ സീറ്റുകളും നിലനിർത്തി.

എംജി സർവകലാശാല 2026-27 അധ്യയന വർഷത്തേക്കുള്ള കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനായി സെപ്റ്റംബറിൽ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

Story Summary:
The 2026 Mahatma Gandhi University college union elections saw SFI and KSU record victories across several prominent colleges. SFI regained UC College Aluva, CMS College Kottayam and Catholicate College Pathanamthitta, while KSU secured victories at MA College Kothamangalam and Sree Sankara College Kalady.

Get more updates from Pudukad News on Google