"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സിപിഐ യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മതേതരത്വ സംരക്ഷണ സംഗമം

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

സിപിഐ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മതേതരത്വ സംരക്ഷണ സംഗമം

ഇരിങ്ങാലക്കുട :സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. അയ്യങ്കാളി സ്ക്വയറിൽ നടന്ന സംഗമം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ: കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി അധ്യക്ഷത വഹിച്ചു . സംവിധായകൻ പ്രേംലാൽ, മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്,സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കെ.ശ്രീകുമാർ, ജില്ലാ കൗൺസിൽ അംഗം പി.ജെ ജോബി, മഹിളാസംഘം നേതാവ് അനിത രാധാകൃഷ്ണൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ ശിവൻ എന്നിവർ സംസാരിച്ചു.

എം.ബി ലത്തീഫ്, എ.ജെ.ബേബി, കെ.എസ് ബൈജു, കെ.എസ് പ്രസാദ് എന്നിവർ നേതൃത്വം നൽകി.

Get more updates from Pudukad News on Google