"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചരിത്രപ്പോരാട്ടത്തിന് കൊൽക്കത്ത ഒരുങ്ങി: ഇന്ന് ഇന്ത്യ-ബ്രസീൽ ഫുട്‍ബോൾ സൗഹൃദ മത്സരം | India vs Brazil

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

India vs Brazil

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് വേദിയാകാൻ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം ഒരുങ്ങി. ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ഇന്ന് ഇന്ത്യയെ നേരിടും. രാത്രി 7:30-നാണ് മത്സരം ആരംഭിക്കുന്നത്.(India vs Brazil In Historic FIFA International Friendly Match In Kolkata)

ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ സീനിയർ ടീം ബ്രസീൽ ദേശീയ ടീമുമായി മുഖാമുഖം വരുന്നത്. കഴിഞ്ഞ മത്സരത്തിൽ പ്രബലരായ പനാമയെ 1-1ന് സമനിലയിൽ തളച്ച ആത്മവിശ്വാസവുമായാണ് ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന ഇന്ത്യൻ സംഘം കളത്തിലിറങ്ങുന്നത്. ആദ്യ പകുതിയിൽ റയാൻ വില്യംസ് നേടിയ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ പനാമ സമനില പിടിക്കുകയായിരുന്നു.

ഫിഫ റാങ്കിംഗിൽ 138-ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 5-ാം സ്ഥാനക്കാരായ ബ്രസീലിനെതിരെ വിജയിക്കുക എന്നത് കഠിനമായ വെല്ലുവിളിയാണെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് താരങ്ങളുടെ ശ്രമം. കാർലോ ആഞ്ചലോട്ടിയുടെ ശിക്ഷണത്തിലിറങ്ങുന്ന ബ്രസീൽ നിരയിൽ വിനീഷ്യസ് ജൂനിയർ, എൻഡ്രിക്, മാർക്വിന്യസ്, ഗബ്രിയേൽ, എസ്റ്റെവോ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്.

Story Summary

In a landmark moment for Indian football, India will face five-time World Cup champions Brazil in a FIFA international friendly at Salt Lake Stadium, Kolkata. Coming off an impressive 1-1 draw against Panama, India faces a tough challenge against a star-studded Brazilian side featuring Vinicius Junior and Endrick.

Get more updates from Pudukad News on Google