"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സമൂഹമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ മർദ്ദിച്ചതായി പരാതി; ആരോപണം അടിസ്ഥാനരഹിതമെന്ന് പാർട്ടി നേതൃത്വം

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

സമൂഹമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ ചേർന്ന് മർദ്ദിച്ചതായി പരാതി; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പാർട്ടി നേതൃത്വം

 

ഇരിങ്ങാലക്കുട : സമൂഹ മാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്തതിൻ്റെ പേരിൽ ബിജെപി പ്രവർത്തകനെ നേതാക്കൾ ചേർന്ന് മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ ഇരിങ്ങാലക്കുട എകെപി ജംഗ്ഷനിൽ ചാത്തമ്പിള്ളി വീട്ടിൽ ബൈജു കൃഷ്ണദാസിനെ (49) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കഴിഞ്ഞ ദിവസം വൈകീട്ട് എഴരയോടെ ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിൻ്റെ മുന്നിലുള്ള ഹോട്ടലിൽ വച്ച് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ക്യപേഷ് ചെമ്മണ്ട , ആളൂർ മണ്ഡലം സെക്രട്ടറി പി എസ് സുബീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം തന്നെ ഹോട്ടലിൽ വച്ചിരുന്ന കുപ്പിയുടെ ബോട്ടിൽ എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് ചികിൽസയിൽ കഴിയുന്ന ബൈജു മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇതേ വിഷയത്തിൻ്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ ഉള്ള കാര്യങ്ങളാണ് അരങ്ങേറുന്നതെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് കുറഞ്ഞ വിഷയം അന്വേഷിക്കണമെന്നും 2020 മുതൽ 2024 വരെ ബിജെപി ടൗൺ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുള്ള ബൈജു പറഞ്ഞു . എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എതാനും വർഷങ്ങളായി ഇയാൾ പാർട്ടിയെയും വ്യക്തികളെയും അധിക്ഷേപിക്കുന്ന തലത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും വിഷയം സംസാരിക്കാനാണ് ഹോട്ടലിൽ ചെന്നതെന്നും കുപ്പിഗ്ലാസ്സ് കൊണ്ട് മർദ്ദിച്ചിട്ടില്ലെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ക്യപേഷ് ചെമ്മണ്ട ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു.

Get more updates from Pudukad News on Google