ദേശീയ ശിൽപശാല സംഘടിപ്പിച്ചു
🌐 Select your Language:
Current: മലയാളം
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിന്റെ അഭിമുഖ്യത്തിൽ ‘റിസർച്ച് ഇൻ ആക്ഷൻ: ബിബ്ലിയോമെട്രിക്സ് ആന്റ് മാനുസ്ക്രിപ്റ്റ് ഡെവലപ്മെന്റ്” എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു.
കേരള യൂണിവേഴ്സിറ്റി കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി പ്രൊഫ. ഡോ. ടി. ബിജു ശിൽപശാലയ്ക്ക് നേതൃത്വം നൽകി.
ഗവേഷണം, ഗവേഷണ പ്രസിദ്ധീകരണം, ലിറ്ററേച്ചർ റിവ്യൂ, ഗവേഷണ റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങിയ വിവിധ മേഖലകളിൽ നവീന ഗവേഷണ രീതികൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നത് പരിശീലനത്തിലൂടെ പരിചയപ്പെടുത്തി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന 50ഓളം ഗവേഷകരും അധ്യാപകരും ശിൽപശാലയിൽ പങ്കെടുത്തു.
Get more updates from Pudukad News on Google











