"> Skip to content
November 8, 2026
⌕

തിരുവത്ര കവർച്ച,രണ്ട് പേർ അറസ്റ്റിൽ

November 7, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് പൂട്ടിയിട്ട വീട്ടിൽ വീടിന്റെ വാതിൽ പൊളിച്ച് കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ..ആലുവ എടത്തല സ്വദേശികളായ മാനോലി പറമ്പിൽ സലാം (55),  എടത്തല, മാനോലിപ്പറമ്പിൽ സുൽഫിക്കർ ( 33 ) എന്നിവരെ യാണ് പോലിസ് അറസ്റ്റ് ചെയ്തത്..കഴിഞ്ഞ മാസം പത്തൊമ്പതാം തീയതി രാവിലെ വീട് പൂട്ടി എറണാകുളത്തുള്ള ബന്ധുവീട്ടിൽ പോയിരുന്ന വീട്ടുകാർ പിറ്റേദിവസം രാത്രി 9 മണിക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്.

ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഹൈവേയിൽ നിന്നും മോഷണം നടത്തിയ പ്രതികളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുക എന്നത് ദുഷ്കരമായ കാര്യമായിരുന്നിട്ട് കൂടി, സമീപ പ്രദേശങ്ങളിലുള്ള അമ്പതിലധികം സിസിടിവി ക്യാമറകൾ മണിക്കൂറുകളോളം പരിശോധിച്ചും സംഭവസ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള സ്ഥാപനങ്ങളിൽ നിന്നും മറ്റ് വീടുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും സമാനമായ രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന മറ്റു പ്രതികളുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ പോലീസിന്റെ പഴുതടച്ച അന്വേഷണം പ്രതികളെ വേഗത്തിൽ പിടികൂടാൻ കാരണമായി.അറസ്റ്റിലായ ഇരുപ്രതികളും കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി തട്ടിപ്പ്, മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണ്.

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ  നകുൽ രാജേന്ദ്ര ദേശ് മുഖി ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സുരേന്ദ്രൻ, തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ  ബിജോയ്‌, ചാവക്കാട് സർക്കിൾ ഇൻസ്‌പെക്ടർ രമേഷ് , എസ് ഐ, പ്രീത  എന്നിവരും തൃശ്ശൂർ സിറ്റി  SAGOC ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി കെ പഴനി സ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും  സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്,സിംസൺ, ശ്രീജിത്ത്, നൈജോൺ,അരുൺ എന്നിവരും ചാവക്കാട് പോലീസ് സ്റ്റേഷനിലെ  സിവിൽ പോലീസ് ഓഫീസർ രജിത് എന്നിവരുമാണ് ഉണ്ടായിരുന്നത്.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Get more updates from Pudukad News on Google