ഇരിങ്ങാലക്കുട നഗരസഭ കേരളോത്സവം ; തുടർച്ചയായി 7-ാം തവണയും ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി ഫീനിക്സ് ക്ലബ്ബ് കാട്ടുങ്ങച്ചിറ


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന കേരളോത്സവത്തിൽ തുടർച്ചയായി 7-ാം തവണയും ഫീനിക്സ് ക്ലബ്ബ് കാട്ടുങ്ങച്ചിറ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.
സമാപന സമ്മേളനവും സമ്മാനദാനവും നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മിനി ജോസ് ചാക്കോള, അഡ്വ. വി.സി. വർഗീസ്, ടി.എ. പോൾ, റോണി പോൾ മാവേലി, കൗൺസിലർമാരായ പി.വി. ശിവകുമാർ, ടി.കെ. ഷാജുട്ടൻ, കെ.എൻ. പ്രസാദ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നിസാർ, കലാമത്സരങ്ങളുടെ ചെയർമാൻ അബ്ദുൽ ഹഖ്, കൺവീനർമാരായ അരുൺ ഗാന്ധിഗ്രാം, വേണു തോട്ടുങ്ങൽ എന്നിവർ ആശംസകൾ നേർന്നു.
വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി സ്വാഗതവും നഗരസഭ സെക്രട്ടറി ഇൻചാർജ് ആർ. സന്തോഷ്കുമാർ നന്ദിയും പറഞ്ഞു
Get more updates from Pudukad News on Google



