സൗജന്യ പൾസ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു
ഇരിങ്ങാലക്കുട : സേവാഭാരതിയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും കംപാനിയോ കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ പൾസ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. സമൂഹം ആവശ്യപ്പെടുന്ന ഏതൊരു കാര്യം ഏറ്റെടുത്താലും, അത് ഏറ്റെടുത്ത് എത്രകാലം കഴിഞ്ഞാലും, അത് ഏറ്റെടുത്തതിനേക്കാൾ തിളക്കത്തിൽ മുൻപോട്ട് കൊണ്ടുപോകുന്ന സേവാഭാരതിയുടെ പ്രവർത്തനത്തെ എത്ര പ്രശംസിച്ചാലും മതിവരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുദാഹരണമാണ് 18 വർഷം മുൻപ് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ താൻ […]


