എടവിലങ്ങിൽ വീടിന് നേരെ ആക്രമണം. ഏഴോളം ജനൽ ചില്ലുകൾ ആക്രമികൾ അടിച്ചു തകർത്തു. എടവിലങ്ങ് തെവശം താമസിക്കുന്ന പുത്തൻകാട്ടിൽ പ്രതാപൻ്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ ആക്രമികൾ ഓടി രക്ഷപ്പെട്ടു. ഈ സമയം പ്രതാപനും ഭാര്യ സുഷ്മതയും മാത്രമെ വീട്ടിൽ ഉണ്ടായിരുന്നുള്ളു. വിവരം അറഞ്ഞതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തു വന്ന് പരിശോധന നടത്തി.


