ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
മാളയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് മരത്തിലിടിച്ച് ബന്ധുക്കളായ രണ്ട് പേർ മരിച്ചു. മാള അണ്ണല്ലൂരിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികിലെ മരത്തിലിടിച്ചാണ് അപകടം. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽഷാജു (19), അലൻഷാജു(19) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടനെത്തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


