ശ്രീകുരുംബ പുരസ്കാരം സി.കെ.ശേഖരന്
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രധാന അടികളായിയുന്ന യശ്ശശരീരനായ നീലത്ത്മഠം പ്രദീപ്‌കുമാർ അടികൾ സ്‌മരണാർത്ഥം നൽകുന്ന 2026-ലെ ശ്രീകുരുംബ പുരസ്കാരംസി.കെ.ശേഖരന്. ഇരിഞ്ഞാലക്കുട മാപ്രാണത്ത് ചെമ്പാറ വീട്ടിൽ കൊച്ചക്കന്റെയും കാർത്ത്യായനിയുടെയും മകനായി 1961-ൽ ജനിച്ചു. 1987 മുതൽ മാസപ്പടി തസ്തികയിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ജോലി ചെയ്ത് വരുന്നു. ജോലിയിൽ പ്രവേശിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ ക്ഷേത്രത്തിലെ താലപ്പൊലി, ഭരണി തുടങ്ങിയ മഹോത്സവങ്ങളുടെ ആചാരാനുഷ്ഠന ചടങ്ങുകൾ മുറ തെറ്റാതെ കണിശയതയോട് കൂടി നടത്തിവരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഭഗവതിയോടുള്ള […]


