സോഷ്യൽ മീഡിയയിലൂടെ വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച അസം സ്വദേശി അറസ്റ്റിൽ
കയ്പമംഗലം: സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച അസം സ്വദേശി കയ്പമംഗലത്ത് പോലീസ് പിടിയിലായി. അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളി സ്വദേശി പള്ളിപ്പറമ്പിൽ വീട്ടിൽ അബ്ദുൾ സഗീറിന്റെ ഉടമസ്ഥതയിലുള്ള ‘ഉപഹാര കമ്പനി’ എന്ന പന്തൽ വർക്ക് സ്ഥാപനത്തിലെ തൊഴിലാളിയാണ് റസിദുൾ ഇസ്ലാം. അബ്ദുൾ […]


