വിജയ്ക്ക് കനത്ത തിരിച്ചടി, ‘ജനനായകൻ’ റിലീസിന് അനുമതിയില്ല

വിജയ്ക്ക് കനത്ത തിരിച്ചടി, ‘ജനനായകൻ’ റിലീസിന് അനുമതിയില്ല

വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു.സെൻസർ ബോർഡ് അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നല്‍കിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. സാങ്കേതികമായ കാരണങ്ങളാലാണ് കോടതി ഉത്തരവിലേക്ക് പോയിരിക്കുന്നത്. തങ്ങള്‍ക്ക് എതിർ സത്യവാങ്ങ്മൂലം നല്‍കാനുള്ള സമയം കിട്ടിയില്ല എന്ന സെൻസർ ബോർഡിന്റെ വാദം ശരിവച്ചുകൊണ്ടാണ് പ്രദർശനാനുമതി നിഷേധിച്ചത്.

ജനുവരി ഒൻപത് പൊങ്കല്‍ റിലീസായായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ക്ക് മുൻപ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റുകയും നിമ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയുമാണ് ചെയ്തത്. രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് വിജയ് ചിത്രം ജന നായകൻ ഒരുങ്ങിയത്. എച്ച്‌ വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

Spread the love
See also  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേയ് 1, 2 തീയതികളില്‍ ദര്‍ശന നിയന്ത്രണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top