ഇരിങ്ങാലക്കുട റേഞ്ചിലെ 110 കള്ളുഷാപ്പുകള്‍ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ബി.എം.എസ്. അടച്ചുപൂട്ടി ദിവസങ്ങളായിട്ടും അധികാരികള്‍ യാതൊരു നടപടിയും എടുത്തിട്ടില്ല.തെങ്ങ് രോഗം മൂലം കള്ള് ഉല്‍പ്പാദന ശേഷിയുള്ള തെങ്ങുകള്‍ ലഭ്യമല്ലാത്തതും അപകട സാദ്ധ്യത കൂടിയതും, എന്നാല്‍ മതിയായ സംരക്ഷണം ഉറപ്പുവരുത്താത്തതും ചെത്തുതൊഴില്‍ മേഖലയില്‍ നിന്നും തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ട്. വ്യവസായം സംരക്ഷിക്കാൻ രൂപീകൃതമായ ടോഡി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ടോഡി ആൻഡ് അബ്കാരി മസ്ദൂർ സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ.സി.കൃഷ്ണൻ അദ്ധ്യക്ഷനായി.



