മുംബൈ പോലീസ് ചമഞ്ഞ് 18 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി പനക്കൽപുരയിടത്തിൽ മുഹമ്മദ് ഷുഹൈബിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 12ന് കൂളിമുട്ടം സ്വദേശിയായ വയോധികനെയും ഭാര്യയെയും വാട്സ്ആപ്പ് വീഡിയോ കോളിൽ വിളിച്ച് മുംബൈ സലാർ പോലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ചെയ്തു എന്ന് വിശ്വസിച്ചു ആയിരുന്നു തട്ടിപ്പ്. ഈ കേസിലെ പ്രതികളായ കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ കുന്നോത്ത് അർജുൻ, ചെമ്പകത്ത് ഹിദൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.



