വാടാനപ്പള്ളി നടുവിൽകരയിലെ സ്വകാര്യ റിസോർട്ടിൽ നടന്ന പുതുവത്സര ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ. ഡിസംബർ 31ന് രാത്രി റിസോർട്ടിൽ നടത്തിയ ഡിജെ പാർട്ടിയിൽ കപ്പിൽ പാസ് എടുത്ത് പങ്കെടുക്കാൻ എത്തിയ ഒല്ലൂർ സ്വദേശിയായ യുവാവിനും സുഹൃത്തായ യുവതിക്കുമാണ് ക്രൂര മർദ്ദനമേറ്റത്. തളിക്കുളം പുളിയുംതുരുത്ത് സ്വദേശികളായ മോങ്ങാടി വീട്ടിൽ ലെനീഷ്, മോങ്ങാടി വീട്ടിൽ സുമിത്ത്, കോഴിക്കോട് വീട്ടിൽ പ്രദീപ്, നടുവിൽ സ്വദേശി പേഴി വീട്ടിൽ വിജീഷ്, കുന്നത്ത് ജംഗ്ഷൻ പള്ളിത്തോട്ടുങ്ങൽ വീട്ടിൽ ഫൈസൽ എന്നിവരെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ പുളിയൻതുരുത്ത് സ്വദേശി അന്തിക്കാട് വീട്ടിൽ കണ്ണൻ, എൽതുരുത്ത് കാര്യാട്ടുകര സ്വദേശി പുഴക്കര വീട്ടിൽ ശ്രീധർ, ചെമ്മാപ്പുള്ളി വടക്കുമുറി സ്വദേശി വലിയകത്ത് വീട്ടിൽ സുഹാസ് എന്നിവർ റിമാന്റിലാണ്. യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനുശേഷം റിസോർട്ടിൽ പരിപാടികൾ തുടർന്ന് സംഘാടകരായ 16 പേർക്കെതിരെ മറ്റൊരു കേസും പോലീസ് എടുത്തിട്ടുണ്ട്.



