ആറു വയസ്സുകാരിയെ പീഡിപ്പിച്ച 54കാരന് 14 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് ചാവക്കാട് അതിവേഗ സ്പെഷൽ കോടതി ഉത്തരവിട്ടു. ഏങ്ങണ്ടിയൂർ ചേറ്റുവ പുതിയവീട്ടിൽ റഷീദിനെയാണ് പോക്സോ കേസിൽ കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 7 മാസം കൂടി അധിക തടവ് അനുഭവിക്കണം.2023 സെപ്റ്റംബർ ഒന്നിനും ഒക്ടോബർ 23നും മധ്യേയാണ് കേസിനാസ്‌പദമായ സംഭവം. എസ്ഐമാരായ അനിൽകുമാർ, സെസിൽ ക്രിസ്ത്യൻരാജ് എന്നിവർ അന്വേഷണം നടത്തുകയും എസ്എച്ച്‌ഒ വിപിൻ കെ.വേണുഗോപാൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്, അഡ്വ സി.നിഷ എന്നിവർ ഹാജരായി.



