loader image
സംസ്ഥാന ബജറ്റ്; ശ്രദ്ധേയ പ്രഖ്യാപനങ്ങൾ! സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്; റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ

സംസ്ഥാന ബജറ്റ്; ശ്രദ്ധേയ പ്രഖ്യാപനങ്ങൾ! സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്; റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ. ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ ആരംഭിക്കും.കൂടുതൽ ആനുകൂല്യവും കൂടുതൽ ആശുപത്രികളും ഇതിൽ ഉണ്ടാകും. വിരമിച്ചവർക്ക് മെഡിക്കൽ മെഡിസെപ് മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആരംഭിക്കും.അതേസമയം, റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ നൽകുമെന്ന വമ്പൻ പ്രഖ്യാപനവും ധനമന്ത്രി നടത്തി. ലൈഫ് സേവർ പദ്ധതിയാണ് ബാലഗോപാല്‍ പ്രഖ്യപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ഉണ്ടാകും. 15 കോടി പദ്ധതിക്കായി വകയിരുത്തി. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു. ഇതിനായി 50 കോടി വകയിരുത്തി.

See also  ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിൽ.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close