loader image
സംസ്ഥാന ബജറ്റ്; ആശാവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും 1000 രൂപ വര്‍ധനവ്;ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല

സംസ്ഥാന ബജറ്റ്; ആശാവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും 1000 രൂപ വര്‍ധനവ്;ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ പെൻഷനായി 14,500 കോടി രൂപ വകയിരുത്തി.

അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും ഹെല്‍പർമാർക്ക് 500 രൂപയും വർധിപ്പിച്ചു. ആശാവർക്കർമാർക്കുള്ള ഓണറേറിയത്തിലും 1000 രൂപയുടെ വർധനവുണ്ട്.

സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ വേതനത്തിലും വർധനവുണ്ട്. ദിവസവേതനം 25 രൂപ വർധിപ്പിക്കും. സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തി. സാക്ഷരത പ്രേരക്മാർക്ക് 1000 രൂപ കൂട്ടിയിട്ടുണ്ട്. നികുതിയേതര വരുമാനത്തിലും വർധനവുണ്ടായതായി മന്ത്രി വ്യക്തമാക്കി.

Spread the love
See also  ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close