വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ 

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ 

യുവതിയെ എയർഗൺ ഉപയോഗിച്ച വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന്  ജയിലിലായതിന്റെ  മുൻ വൈരാഗ്യത്തിൽ  യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി യുവതിയെയും അമ്മയെയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനഹാലി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയും വലപ്പാട് സ്റ്റേഷൻ റൌഡിയുമായ വലപ്പാട്  ബീച്ച്  കിഴക്കന്‍ വീട്ടിൽ ജിത്തിനെ (34)നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ്  കേസിനാസ്പദമായ സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

2025 ഫെബ്രുവരിയിലാണ് മുൻവൈരാഗ്യത്തിന് ആസ്പദമായ സംഭവം നടന്നത്. യുവതിയുടെ വീട്ടു മുറ്റത്തക്ക് അതിക്രമിച്ച് കയറി യുവതിയെ  തന്റെ കൈയ്യിലുണ്ടായിരുന്ന എയർഗൺ കൊണ്ട് വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് യുവതി ജിത്തിനെതിരെ പോലീസിൽ പരാതി നൽകുകയും കേസ് എടുക്കുകയും  ഈ സംഭവത്തിൽ  ജിത്ത് അറസ്റ്റിലായി ജയിലിൽ കഴിയുകയും ചെയ്തിരുന്നു. 

Spread the love
See also  മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top