സംസ്ഥാനത്ത് സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസില്‍ സിലബസ് കൂടുതലാണെന്ന് കുട്ടികള്‍ക്ക് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പത്താം ക്ലാസ് സോഷ്യല്‍ സയൻസ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികള്‍ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.ഇക്കാര്യം പരാമര്‍ശിച്ച് കൊണ്ടായിരുന്നു വി ശിവന്‍കുട്ടിയുടെ പ്രതികരണം. പഠന ഭാരം കൂടുതല്‍ എന്നത് പൊതുവില്‍ ഉള്ള പരാതിയാണ്. ഇത് പരിഹരിക്കാനാണ് സിലബസില്‍ 25 ശതമാനം കുറയ്ക്കുന്നത്. ഇക്കാര്യം കരിക്കുലം കമ്മിറ്റി അംഗീകരിച്ച വിഷയമാണ്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ വ്യത്യാസം ഉണ്ടാകില്ല. എന്നാല്‍ സിലബസിന്റെ വലിപ്പം കുറയുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്.



