സംഗീത സംവിധായകന്‍ എസ്.പി. വെങ്കടേഷ് അന്തരിച്ചു

സംഗീത സംവിധായകന്‍ എസ്.പി. വെങ്കടേഷ് അന്തരിച്ചു

സംഗീത സംവിധായകന്‍  എസ്.പി വെങ്കടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഗിറ്റാറിസ്റ്റായി 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ 1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. മലയാള സിനിമയില്‍ രാഘവന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള സംഗീതജ്ഞര്‍ക്കൊപ്പം വെങ്കടേഷ് മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായും പ്രവര്‍ത്തിച്ചു. സത്യന്‍ അന്തിക്കാടിന്റെ ടി.പി. ബാലഗോപാലന്‍ എം.എ. എന്ന ചിത്രത്തില്‍ എ.ടി. ഉമ്മറിന്റെ സഹായിയായി അദ്ദേഹം ഓര്‍ക്കസ്‌ട്രേഷന്‍ ഒരുക്കി. മോഹന്‍ലാല്‍ നായകനായ ‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലെ ഹിറ്റ് ഗാനങ്ങള്‍ വെങ്കിടേഷിന്റെ സൃഷ്ടിയാണ്. ഡെന്നിസ് ജോസഫിലൂടെ വെങ്കിടേഷിന് മികച്ച ബ്രേക്ക് ലഭിച്ച ചിത്രമായിരുന്നു ഇത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഈ സിനിമയിലൂടെ പില്‍ക്കാലത്തു വെങ്കിടേഷിന് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ സംഗീത സംവിധാനം ചെയ്യാനുള്ള അവസരങ്ങള്‍ വന്നുചേര്‍ന്നു. കിലുക്കം, മിന്നാരം, സ്ഫടികം, ധ്രുവം, കൗരവര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ് തുടങ്ങിയ 1990കളിലെ പ്രശസ്ത മലയാള ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് അദ്ദേഹമാണ്.പൈതൃകം, ജനം തുടങ്ങിയ സിനിമകളുടെ സംഗീത സംവിധാനത്തിന് 1993ലെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.

Spread the love
See also  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (24-04-26) അവധി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top