ഓപ്പറേഷൻ കാപ്പ; തൃശ്ശൂരിൽ ഗുണ്ടകൾക്ക് പൂട്ടിട്ട് റൂറൽ പോലീസ്.
89 ക്രിമിനലുകളെ ജയിലിലടച്ചു. 256 പേർക്കെതിരെ കാപ്പ ചുമത്തി. 167 പേർക്കെതിരെ കാപ്പ പ്രകാരം നാടുകടത്തി.
സംസ്ഥാന പോലീസ് മേധാവി റാവഡ ആസാദ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്.
ഈ നടപടികളുടെ ഭാഗമായി തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ കാപ്പ നിയമ പ്രകാരം നാടുകടത്തിയവരുടെ എണ്ണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതാണ്.




