loader image
രാസലഹരിക്കെതിരെ ജനകീയ സംരക്ഷണ സമിതി പാലച്ചുവട്–കാരിക്കുളം കടവ് യൂണിറ്റ് സമ്മേളനം

രാസലഹരിക്കെതിരെ ജനകീയ സംരക്ഷണ സമിതി പാലച്ചുവട്–കാരിക്കുളം കടവ് യൂണിറ്റ് സമ്മേളനം

കാരിക്കുളം:
രാസലഹരിക്കെതിരെയുള്ള ജനകീയ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനകീയ സംരക്ഷണ സമിതി പാലച്ചുവട്–കാരിക്കുളം കടവ് യൂണിറ്റ് സമ്മേളനം നടന്നു. ഹംസ കളപ്പാടന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സമിതി പ്രസിഡൻറ് ശിവദാസൻ തുയത്ത് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് സെക്രട്ടറി റഷീദ് മാനാംകുഴിയിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ 8-ാം വാർഡ് മെമ്പർ സതി രവിയെ ആദരിച്ചു. സമിതി നേതാക്കളായ ശിഹാബ് കറുമണ്ണിൽ, സുധി പാലപ്പിള്ളി, ശിഹാബ് പെരുവാൻകഴിയിൽ, ഡേവീസ് ആർട്ടിസ്റ്റ്, ശാന്ത കെ.കെ. എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറായി ഹംസ കളപ്പാടനും, സെക്രട്ടറിയായി റഷീദ് മാനാംകുഴിലിനെയും, ട്രഷററായി രവി വട്ടാട്ടുപറമ്പിലിനെയും തെരഞ്ഞെടുത്തു.

ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് മാസത്തിൽ ബൈക്ക് റാലിയും ഏപ്രിൽ മാസത്തിൽ പഞ്ചായത്ത് തല കൺവൻഷനും സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.

Spread the love
See also  കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close