സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കാർ വെട്ടിപൊളിക്കുകയും കാറിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത കേസിലും പ്രതികളായ അഞ്ചുപേരെ ചേർപ്പ് പോലീസ് അറസ്റ്റ്‌ചെയ്തു. കണിമംഗലം പനമുക്ക് സ്വദേശികളായ അറക്കപ്പാടൻ വീട്ടിൽ ജെസ്വിൻ (23), പനേങ്ങാടൻ വീട്ടിൽ അലൻ (23), കൊട്ടേക്കാട് വീട്ടിൽ അഖിൽ (28), ആളോത്ത് വീട്ടിൽ വൈശാഖ് (29), കണിമംഗലം വലിയാലുക്കൽ സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ ഹനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചേർപ്പ് പുഞ്ചിരിപ്പാടത്ത് വെച്ചാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് പിടിയിലായവർ.


