PUDUKAD-NEWS-PUTHUKAD-NEWS

എരുമപ്പെട്ടി ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ആൾതാമസമില്ലാത്ത വീട്ടിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു.

എരുമപ്പെട്ടി : ചിറമനേങ്ങാട് നെല്ലിക്കുന്നിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ആൾതാമസം ഇല്ലാത്ത വീടിന്റെ പുറകിലത്തെ വരാന്തയിലാണ് കുഴിച്ചിട്ട നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മൂന്ന് വർഷം മുൻപ് ഈ വീട്ടിൽ സ്വദേശികളും അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പടെയുള്ളവർ വാടകയ്ക്ക് താമസിച്ചിരുന്നു. നാളുകൾക്ക് മുൻപ് വീട് വിൽക്കുകയും പുതിയതായി വാങ്ങിയവർ വീട് പുതുക്കി പണിയുന്നതിന് തൊഴിലാളികളെ ഏല്പിച്ചിരുന്നു.
ഇന്നലെ (ഞായറാഴ്ച്ച) വൈകിട്ട് വീടിന്റെ പണിക്ക് എത്തിയ അന്യസംസ്ഥാന തൊഴിലാളികൾ വീടിൻ്റെ പുറക് വശത്തെ വരാന്തയിൽ കൂടി കിടന്നിരുന്ന മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ അസ്ഥികൾ കണ്ടെത്തിയത്. അസ്ഥി ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു. ഇന്ന്  ഫോറൻസിക് വിദഗ്‌ധരെത്തി പരിശോധന നടത്തി.

Spread the love
See also  തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top