പത്രവിതരണക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

പത്രവിതരണക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

മാള മേലഡൂരിൽ പത്രവിതരണക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒരു പ്രതി കൂടി അറസ്റ്റിൽ.ആലത്തൂർ മേലഡൂർ സ്വദേശി മാണിക്കത്തുപറമ്പിൽ വീട്ടിൽ ബെൻസി (52) യെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.ഈ കേസ്സിലെ ഒന്നാം പ്രതിയായ കുരുവിലശ്ശേരി  വലിയപറമ്പ് സ്വദേശി പനവടലി വീട്ടിൽ തപസ് വേലു (37) നെ മുൻപ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 24-ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.മേലഡൂർ സ്വദേശി പ്ലാശ്ശേരി വീട്ടിൽ വർഗ്ഗീസിനെയാണ് ആക്രമിച്ചത്.വർഗ്ഗീസിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മാള പോലീസ്  കേസെടുത്തിരുന്നത്.


Spread the love
See also  അവിണിശ്ശേരി ആനക്കല്ലിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top