സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; ഇന്ന് 1120 രൂപയില്‍ അധികം കൂടി, വെള്ളി ഇടിഞ്ഞു

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; ഇന്ന് 1120 രൂപയില്‍ അധികം കൂടി, വെള്ളി ഇടിഞ്ഞു

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. 1100 രൂപയില്‍ അധികം പവന്മേല്‍ വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് സ്വര്‍ണം.

തിങ്കളാഴ്ച രാവിലെ വില കൂടുകയും വൈകീട്ട് വില കുറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വില മുന്നേറ്റമാണ് കാണുന്നത്. ഇനിയും വില കൂടാന്‍ സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 14830 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഒരു പവന് 1120 രൂപ കൂടി 118640 രൂപയായി. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് ഇടിവുണ്ട്. ഗ്രാമിന് 15 രൂപ കുറഞ്ഞു. 285 രൂപയാണ് ഇന്ന് ഒരു ഗ്രാമിന്റെ വില. പത്ത് ഗ്രാമിന് 2850 രൂപ നല്‍കണം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച്‌ 12185 രൂപയായി. എട്ട് ഗ്രാമിന് 97480 രൂപയും. 14 കാരറ്റ് ഗ്രാമിന് 9485 രൂപയും എട്ട് ഗ്രാമിന് 75880 രൂപയുമായി. 9 കാരറ്റ് ഗ്രാമിന് 6115 രൂപയും എട്ട് ഗ്രാമിന് 48920 രൂപയുമാണ് ഇന്നത്തെ വില.

Spread the love
See also  മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം: ഒരാള്‍ കൂടി മരിച്ചു; ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top