loader image
20 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കല്ലൂർ സ്വദേശി അറസ്റ്റിൽ

20 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കല്ലൂർ സ്വദേശി അറസ്റ്റിൽ

വിൽപ്പനക്കായി സൂക്ഷിച്ച 20 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കല്ലൂർ സ്വദേശി അറസ്റ്റിൽ.കല്ലൂർ പാലത്തുപറമ്പ് സ്വദേശി നങ്ങിണി വീട്ടിൽ ജോണിനെയാണ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്ന് അര ലിറ്റർ വീതമുള്ള 40 കുപ്പി മദ്യം പിടികൂടി. ഡ്രൈഡേയിലും അവധി ദിവസങ്ങളിലും അമിത വിലക്ക് മദ്യം വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്. എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ കെ.കെ.വത്സൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.പ്രിവൻ്റീവ് ഓഫീസർ വി.എസ്. സുരേഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർ റിജോ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

Spread the love
See also  കൃഷിക്കും സാമൂഹ്യ വികസനത്തിനും മുൻതൂക്കം; തൃശൂർ ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close