PUDUKAD-NEWS-PUTHUKAD-NEWS

കൃഷിക്കും സാമൂഹ്യ വികസനത്തിനും മുൻതൂക്കം; തൃശൂർ ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

തൃശൂർ:ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസന ലക്ഷ്യത്തോടെ 2026-27 വർഷത്തേക്കുള്ള ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 50,73,70,507 രൂപയാണ് മുൻ വർത്തെ നീക്കിയിരുപ്പ്. ഇത്തവണ 203,73,97,507 രൂപയുടെ വരവും, 18,059,30,866 രൂപ ചെലവും, 23,14,54,641 രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്.കൃഷിക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർമാർ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ തുടങ്ങിയ എല്ലാ സമൂഹ മേഖലയിലും വികസനം എത്തിക്കുന്നതിനെ ഉദ്ദേശിച്ചാണ് ബജറ്റ് രൂപകല്പന ചെയ്തത്. ആരോഗ്യരംഗത്തെ സമഗ്ര വികസനത്തിന് 4 കോടിയിലധികം രൂപ വകയിരുത്തി. റോഡുകളുടെ അറ്റകുറ്റ പണികൾക്കും പരിപാലനത്തിനും 12.26 കോടി രൂപ നീക്കിവെച്ചു. അങ്കണവാടികളിലൂടെ പോഷകാഹാരം നൽകുന്നതിനായി 2.5 കോടി രൂപ മാറ്റിവച്ചു.

പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായി 2.5 കോടി, വീടുകളുടെ അറ്റകുറ്റ പണിക്കായി 5 കോടി രൂപ അനുവദിച്ചു. തൃശൂർ പൂരം ഉൾപ്പെടെ വിവിധ സാംസ്കാരിക പരിപാടികൾക്കായും തുക മാറ്റിവെച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ബജറ്റ് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അവതരിപ്പിച്ചു.

Spread the love
See also  മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തലകീഴായി മറിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top