loader image
യുദ്ധത്തിനെതിരെ സമാധാന ദീപം തെളിയിച്ച് സിപിഐ

യുദ്ധത്തിനെതിരെ സമാധാന ദീപം തെളിയിച്ച് സിപിഐ

പശ്ചിമേഷ്യയിൽ ഇറാൻ – ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. പുതുക്കാട് മണ്ഡലം കമ്മിറ്റി ആമ്പല്ലൂരിൽ പ്രകടനവും പൊതുയോഗവും നടത്തി. അമേരിക്ക – ഇസ്രായേൽ സഖ്യം നടത്തിയ കുട്ടികളുടെ കൂട്ടക്കുരുതിയിൽ  പ്രതിഷേധിച്ച് സമാധാന ദീപം തെളിയിച്ചു. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.യു. പ്രിയൻ അധ്യക്ഷത വഹിച്ചു. പി.കെ. ശേഖരൻ, കെ.എം. ചന്ദ്രൻ, വി.കെ. വിനീഷ്, വി.ആർ. സുരേഷ്, ഷീല ജോർജ്, പി.എം. നിക്സൺ, കെ.ആർ. അനൂപ്  എന്നിവർ സംസാരിച്ചു.

Spread the love
See also  കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതിയെ കാട്ടൂർ പോലീസ് പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close