PUDUKAD-NEWS-PUTHUKAD-NEWS

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതിയെ കാട്ടൂർ പോലീസ് പിടികൂടി.

കാട്ടൂർ : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കാട്ടൂർ വില്ലേജ് ഇല്ലിക്കാട് ദേശത്ത് കൂനമ്മാവ് വീട്ടിൽ വിഷ്ണു, (30 വയസ്സ്) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ 01/3/26 തീയതി പുലർച്ചെ 01.00 മണിയോടെ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇല്ലിക്കാട് കിഴക്കേ ഉന്നതിയിൽ പ്രവേശിച്ചതിനെ തുടർന്ന് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ജീപ്പ് കണ്ട് ഓടിയ പ്രതിയെ 500 മീറ്ററോളം പുറകെ ഓടി സാഹസികമായി അന്വേഷണ സംഘം പിടികൂടുകയായിരുന്നു. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വിഷ്ണു കാട്ടൂർ പോലീസ് പരിധിയിൽ മൂന്ന് വധശ്രമ കേസിലും മൂന്ന് അടി പിടി കേസിലും അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട ഡി വൈ എസ് പി സന്തോഷ് കുമാർ എം, കാട്ടൂർ പോലീസ് ഇൻസ്പെക്ടർ ബൈജു കെ സി, ജി എ എസ് ഐ ധനേഷ് സി ജി, സി പി ഒ അഭിലാഷ്, ക്രൈം സ്ക്വാഡ് ജി എ എസ് ഐ ജീവൻ ഇ എസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Spread the love
See also  2021 ലെ എക്‌സിറ്റ് പോളുകള്‍ എത്രയെണ്ണം ശരിയായി? കേരളത്തിലടക്കം പാളി, കൃത്യമായത് അസമില്‍ മാത്രം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top