രേഖകളില്ലാതെ ശിവകാശിയിൽ നിന്നും എത്തിച്ച പടക്കങ്ങളും വാഹനവും മണ്ണുത്തി പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർ പിടിയിൽ.തമിഴ്നാട് ശിവകാശിയിലെ നാരണാപുരം പുതൂർ സ്വദേശി പിള്ളയാർ കോവിൽ തെരുവിലെ കാളിരാജ് (35) നെയാണ് മണ്ണുത്തി പോലീസ് പിടികൂടിയത്. ഓൺലൈൻ പടക്കവ്യാപാരവുമായി ബന്ധപ്പെട്ടാണ് ശിവകാശിയിൽ നിന്ന് പടക്കം എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. മണ്ണുത്തി ഇൻസ്പെക്ടർ കെ.ജെ. ജിനേഷിൻെറ നേതൃത്വത്തിൽ അന്വേഷണം കൂടുതൽ അന്വേഷണം ആരംഭിച്ചു.



