പുത്തൻ കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡ് ഒന്നരവര്‍ഷത്തിനകം ?

പുത്തൻ കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡ് ഒന്നരവര്‍ഷത്തിനകം ?

അഡ്മിനിസ്‌ട്രേഷൻ ബ്‌ളോക്കും ഇക്കാലയളവില്‍ നിർമ്മിക്കുമെന്നാണ് വിവരം. എയർകണ്ടീഷൻ ചെയ്ത ഓഫീസ് മുറികളും വിശ്രമമുറികളും അടക്കം നിരവധി സൗകര്യങ്ങള്‍ പുതുതായി നിർമിക്കുന്ന ബസ് ടെർമിനലിലുണ്ടാവും.ടെൻഡർ പൂർത്തിയായിക്കഴിഞ്ഞാല്‍ ഉടൻ നിർമ്മാണപ്രവർത്തനം തുടങ്ങും. ടെർമിനലും അഡ്മിനിസ്‌ട്രേറ്റീവ് ബ്‌ളോക്കും ഒരുമിച്ച്‌ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ബസുകള്‍ കറങ്ങി തിരിഞ്ഞു പോകാനുള്ള തരത്തിലാകും നിർമ്മാണം. പാർക്കിംഗ് ഏരിയ വിശാലമായി നിർമ്മിക്കും.

റെയില്‍വേ സ്റ്റേഷനിലേക്ക് പാസേജ്

റെയില്‍വേ സ്റ്റേഷന്റെ നിർമ്മാണപ്രവർത്തനം നടക്കുന്നുണ്ട്. അതുമായി സംയോജിപ്പിച്ച്‌ പ്രത്യേക വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് നിർമ്മിക്കാനുള്ള തീരുമാനമുണ്ടായിരുന്നു. ടെർമിനലിന്റേയും അഡ്മിനിസ്‌ട്രേറ്റീവ് ബ്‌ളോക്കിന്റേയും നിർമ്മാണത്തിനു ശേഷമോ അല്ലെങ്കില്‍ അതോടൊപ്പമോ ഈ പാസേജിന്റെ പണിയും നടക്കുമെന്നാണ് വിവരം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പുതിയ ടെർമിനലിന്റെ നിർമ്മണോദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചിരുന്നു.
അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെ നിർമ്മണോദ്ഘാടനം റവന്യൂ മന്ത്രി കെ.രാജനും തൃശൂർ നഗരം കേന്ദ്രീകരിച്ചും പുത്തൂർ സുവോളജിക്കല്‍ പാർക്ക് കേന്ദ്രീകരിച്ചും വിനോദ യാത്രയ്ക്കായി തൃശൂർ യൂണിറ്റിന് അനുവദിച്ച കെ.എസ്.ആർ.ടി.സി ബസിന്റെ ഫ്‌ളാഗ് ഒഫ് മന്ത്രി ആർ.ബിന്ദുവും നടത്തിയിരുന്നു.ടെർമിനല്‍ നിർമ്മാണത്തിനായി പി. ബാലചന്ദ്രൻ എം.എല്‍.എ യുടെ മണ്ഡല വികസന ഫണ്ടില്‍ നിന്ന്അനുവദിച്ചത്: ഏഴ് കോടി രൂപ.അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് നിർമ്മിക്കാൻഎംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ചെലവഴിച്ചത്: 2.50 കോടി

Spread the love
See also  വല്ലച്ചിറ സർവ്വീസ് സഹകരണ സംഘത്തിന് കീഴിൽ നവീകരിച്ച നീതി മെഡിക്കൽ ഷോപ്പ് തുറന്നു

1 thought on “പുത്തൻ കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡ് ഒന്നരവര്‍ഷത്തിനകം ?”

  1. തിരഞ്ഞെടുപ്പ് അടുത്താൽ ജനങ്ങളുടെ കണ്ണിൽ മണ്ണിടാനായി ഇടതനും വലതനും ചേർന്ന് എന്തെല്ലാം ചെപ്പടി വിദ്യകളാണ് ഇറക്കുന്നത്, അതിൽ വീണു പോകുന്ന No. 1 കേരളത്തിലെ ചാച്ചരരും, കഷ്ട്ടം!!!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top