കൊടകര പൂതിക്കൂളങ്ങര ക്ഷേത്രത്തിലെ  ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം;പ്രതി അറസ്റ്റിൽ 

കൊടകര പൂതിക്കൂളങ്ങര ക്ഷേത്രത്തിലെ  ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം;പ്രതി അറസ്റ്റിൽ 

കൊടകര വല്ലപ്പാടി പൂതിക്കൂളങ്ങര ക്ഷേത്രത്തിലെ  ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. ചാലക്കുടി ഉറുമ്പൻ കുന്ന് സ്വദേശി വെള്ളച്ചാൽ വീട്ടിൽ ബിബിൻ (30)നെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 1 ന് പുലർച്ചെയാണ് ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്നത്. 6000 രുപയാണ് കവർന്നത്.ബിബിൻ കൊടകര, ആളൂർ, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലായി എട്ട് ഭണ്ടാര മോഷണക്കേസുകളിലെ പ്രതിയാണ്.കൊടകര പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജെർലിൻ വി സ്കറിയ, എസ്ഐമാരായ കൃഷ്ണ പ്രസാദ്, ബിനോയ് മാത്യു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top